Uncategorized

കോലിക്കൊപ്പമല്ല, ലങ്കയിലെ ഈ അനാഥര്‍ക്കൊപ്പമായിരുന്നു അനുഷ്‌ക്ക

ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ചരിത്രനേട്ടം കുറിച്ച് പരമ്പര തൂത്തുവാരിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സന്തോഷം ഇരട്ടിയാണ്. തന്റെ വിജയം കാണാന്‍ ഒപ്പം അനുഷ്‌ക ശര്‍മയും എത്തിയിരുന്നു. എന്നാല്‍ വിരാടിനൊപ്പം ലങ്കയിലെത്തിയ അനുഷ്‌ക്ക പക്ഷേ, മുഴുവന്‍ സമയവും കോലിക്കൊപ്പമായിരുന്നില്ല. അല്‍പം തിരക്കിലായിരുന്നു ഈ ബോളിവുഡ് സുന്ദരി.

 

കോലി പിച്ചില്‍ വിയര്‍ക്കുമ്‌ബോള്‍ അനുഷ്‌ക്ക യാത്രയിലായിരുന്നു. ശ്രീലങ്കയിലെ പുത്തന്‍ കാഴ്ചകള്‍ കണ്ടാണ് അനുഷ്‌ക സമയം ചിലവഴിച്ചത്. പിന്നവാല എലിഫെന്റ് ഓര്‍ഫനേജിലേക്കാണ് അനുഷ്‌ക പോയത്. അവിടുത്തെ ആനകള്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനും മറന്നില്ല. ആനകള്‍ക്കൊപ്പം ഒരു ദിവസം വളരെ നന്നായി ചിലവഴിച്ചുവെന്നും അനുഷ്‌ക ചിത്രത്തിനൊപ്പം കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close