KeralaNews

കുടുംബശ്രീ തര്‍ക്കം: സെക്രട്ടറിയെയും ചെയര്‍പേഴ്‌സനെയും ഓഫിസിലിട്ട് പൂട്ടിയതായി പരാതി

കോട്ടയം: കുടുംബശ്രീ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു പഞ്ചായത്തംഗം സെക്രട്ടറിയെയും കുടുബശ്രീ ചെയര്‍പേഴ്‌സനെയും ഓഫിസിലിട്ട് പൂട്ടി. വിജയപുരം പഞ്ചായത്തംഗം രജനി സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ഹരികുമാറിനെയും, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനില ശശിധരനെയും പൂട്ടിയിട്ടതായാണ് പരാതി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങള്‍. രജനി സന്തോഷിന്റെ വാര്‍ഡില്‍ കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കണമെന്ന് ഇവര്‍ അനില ശശിധരനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ജില്ലാ മിഷനില്‍ നിന്നു അനുവാദം ലഭിച്ച ശേഷം ഇതു സംബന്ധിച്ചു തീരുമാനം എടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ വാക്കുതര്‍ക്കമുണ്ടായി. ഇന്നലെ രാവിലെ ഓഫിസില്‍ എത്തിയ പഞ്ചായത്തംഗവും കുടുബശ്രീ ചെയര്‍പേഴ്‌സണും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെയാണ് സെക്രട്ടറി ഹരികുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

 

 

കുടുംബശ്രീ ചെയര്‍പേഴ്‌സണും, സെക്രട്ടറിയും മുറിക്കുള്ളിലിരുന്നു സംസാരിക്കുന്നതിനിടെ പഞ്ചായത്തംഗം മുറി പുറത്തു നിന്നു പൂട്ടിയെന്നാണ് പരാതി.

 

 

സ്ഥിതിഗതികള്‍ ഗുരുതരമായതോടെ ചെയര്‍പേഴ്‌സണ്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബിയെ ഫോണില്‍ വിളിച്ചു. മറ്റൊരു യോഗത്തിലായിരുന്ന സിസി വിവരം അറിയിച്ചതോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബിജു അമ്ബലത്തിങ്കല്‍ സ്ഥലത്തെത്തി മുറി തുറന്നു കൊടുത്തു.

 

 

കുടുംബശ്രീ യൂണിറ്റുകള്‍ക്കു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വൈകിട്ട് മൂന്നുമണി വരെ പഞ്ചായത്തംഗം രജനി സന്തോഷ് ഓഫിസിനു മുന്നില്‍ സത്യാഗ്രഹം നടത്തി. എന്നാല്‍, തന്നോടു മോശമായി പരുമാറിയ രജനി സന്തോഷിനെതിരെ പൊലീസിലും, പഞ്ചായത്ത് പ്രസിഡന്റിനും, ജില്ലാ മിഷനും പരാതി നല്‍കുമെന്നും അനില അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close