Life

വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത്. 7,620 ഇ​ന്ത്യ​ക്കാരാണ് വിദേശത്ത് തടവില്‍ കഴിയുന്നത്. ലോ​ക്സ​ഭ​യി​ല്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന​ത്.

 
സ​ര്‍​ക്കാ​രി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​പ്ര​കാ​രം 86 രാ​ജ്യ​ങ്ങ​ളി​ലാ​യി ത​ട​വി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ അ​ന്‍​പ​തി​ല്‍ ഏ​റെ​പ്പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തെ​യും തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ, ശ്രീ​ല​ങ്ക, ചൈ​ന, നേ​പ്പാ​ള്‍, ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

 
മൊ​ത്തം ത​ട​വു​കാ​രി​ല്‍ 56 ശ​ത​മാ​ന​വും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ത​ട​വ​റ​ക​ളി​ലാ​ണു​ള്ള​ത്. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, മോ​ഷ​ണം, കൈ​ക്കൂ​ലി തു​ട​ങ്ങി​യ​വ​യ്ക്കാ​ണു ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും സ​ഭ​യെ മ​ന്ത്രി അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി മി​ക്ക രാ​ജ്യ​ങ്ങ​ളും ത​ട​വു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ വി​മു​ഖ​ത കാ​ട്ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close