NEWS

ജാര്‍ഖണ്ഡില്‍ റോപ്പ് വേ തകര്‍ന്ന് ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് ഗുരുതര പരിക്ക്

ദിയോഘര്‍: ജാര്‍ഖണ്ഡില്‍ റോപ്പ് വേ തകര്‍ന്ന് ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 50 ലധികംപേര്‍ റോപ്പ് വേയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ജാർഖണ്ഡിലെ ദിയോഘറില്‍ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പര്‍വതത്തിലാണ് സംഭവം.പ്രവര്‍ത്തിക്കുന്നതിനിടെ റോപ്പ്‌വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രദേശവാസിയായ സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.50 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ദേശീയ ദുരന്ത നിവാരണ സേന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Back to top button
error: