മുഷറഫിനെ പാക്ക് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതക കേസില്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍ കോടതി.
2 പ്രതികളെ 17 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചും റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷാ വിധി പറഞ്ഞു. അഞ്ച് പ്രതികളെ വെറുതെ വിട്ടു. . 2007 ജിസംബര്‍ 27നാണ് റാവല്‍പിണ്ടിയില്‍ നടന്ന പൊതുസമ്മേളനത്തിനിടെ ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. മുഷറഫായിരുന്നു ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാക് പ്രസിഡന്‍റ്. കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം കുറ്റം ചുമത്തിയ 2 പേരെ 2011 കോടതി വെറുതെ വിട്ടിരുന്നു.