Kerala

ദിലീപേട്ടൻ എവിടെയാ? നടി വിയർക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനോട് അടുത്ത ബന്ധമുള്ള നടിയെ ഉടൻ ചോദ്യം ചെയ്യും.തിരുവനന്തപുരം സ്വദേശിയായ നടി എറണാകുളം കാക്കനാട് സ്വന്തമായി ഫ്ളാറ്റ് വാങ്ങി താമസിക്കുകയാണ്.അപ്രതീക്ഷിതമായി നടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട വൻതുകയാണ് നടിയെ കേസുമായി ബന്ധിപ്പിക്കുന്ന ഘടകം.
ദിലീപിന്റെ സ്റ്റേജ് ഷോയിൽ സ്ഥിരം അംഗമായ യുവനടി നടനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്.ഈ അടുത്ത് ദിലീപിന്റെ ഷോയ്ക്കു പോയി തിരികെ എത്തിയ ശേഷം നടി നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു.
നടിയുടെ അക്കൗണ്ടിലേക്ക് കോടികളാണ് ഒ‍ഴുകിയെത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ന്യൂജനറേഷൻ നായികയായ നടി ദിലീപിന്റെ രണ്ട് ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.നടിയും ദിലീപും തമ്മിലുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇരുവരും തമ്മിൽ ബിനാമി ഇടപാടുകൾ ഉണ്ടെന്ന ആരോപണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.നടി ആക്രമിക്കപ്പെട്ട ശേഷമാണ്  യുവനടിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്.ഇതാണ് സംശയത്തിനിടയാക്കിയതും.അതുകൊണ്ട് തന്നെ നടിയെ താമസിയാതെ ചോദ്യം ചെയ്യും. അതേസമയം ബലാൽസംഗ ക്വട്ടേഷനുമായി നടിക്ക് ബന്ധമുണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടില്ല.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close