KeralaNews

മെഡിക്കല്‍ കോളജ് കോഴ: വിജിലന്‍സിന് മൊഴി നല്‍കില്ലെന്ന് ബിജെപി നേതാക്കളായ ശ്രീശനും നസീറും; ‘ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അല്ല’

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയ സംഭവത്തില്‍ വിജിലന്‍സിന് മൊഴി നല്‍കില്ലെന്ന് ബിജെപി നേതാക്കള്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറുമാണ് വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കില്ലെന്ന് വ്യക്തമാക്കിയത്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും വിജിലന്‍സ് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരോ ജനപ്രതിനിധികളോ അല്ലാത്തതിനാല്‍ മൊഴി നല്‍കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

 

ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കെപി ശ്രീശന്‍, എകെ നസീര്‍, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടിയെടുത്തേക്കും. കെപി ശ്രീശന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനും, നസീര്‍ അംഗവുമാണ്. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വിവി രാജേഷാണെന്നാണ് ആരോപണം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നും ബിജെപി നേതൃത്വം വിലയിരുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close