NEWS

ഭർത്താവിന്റെ കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റിൽ

ലഖ്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറ് പേരെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച്‌ മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും 24കാരനായ ഭര്‍ത്താവും യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ പത്ത് പേരാണ് രാത്രി റോഡരിലികിട്ട് ദമ്ബതിമാരെ ആക്രമിച്ചത്.

Back to top button
error: