NEWSWorld

സൈനിക നടപടിയുടെ ആദ്യ ഘട്ടം അവസാനിച്ചതായി റഷ്യ

റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ.

കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയെ പൂർണമായും മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രൈനിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായാണ് പ്രഖ്യാപനം സൂചിപ്പിക്കുന്നത്. അതേസമയം സമാധാന ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ.

ഇതുവരെ നടന്ന ചർച്ചകളിൽ പുരോഗതിയില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അധിനിവേശ ശക്തികൾക്ക് രാജ്യം ശക്തമായ പ്രഹരമേകിഎന്ന സെലൻസ്കിയും പ്രതികരിച്ചു.

Back to top button
error: