NEWS

തേനിന്റെ ഔഷധഗുണങ്ങൾ; ഹണികോള ഉണ്ടാക്കാം

ദാഹം ശമിപ്പിക്കാനും പെട്ടെന്ന് ശരീരത്തിന് ഊർജം നൽകാനും ഉത്തമമാണ് ഹണികോള. തേൻ, ഇഞ്ചിനീര്, നാരങ്ങാ നീര് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിഥി സത്കാരത്തിലും ക്ഷീണമകറ്റാനും മറ്റുമുള്ള ഒരു ലഘുപാനീയമായി ഇതുപയോഗിക്കാം. സാധാരണ കോളകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹണി കോളയുടെ ചേരുവ ഇപ്രകാരമാണ്:

തേൻ – 35 മില്ലി ലിറ്റർ
ഇഞ്ചിനീര് – 5 മില്ലി ലിറ്റർ
നാരങ്ങാനീര് – 15 മില്ലി ലിറ്റർ
വെള്ളം – 145 മില്ലി ലിറ്റർ
(ഒരു ഗ്ലാസ്–200 മില്ലി ലിറ്റർ തയാറാക്കാൻ)

കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്ന തേൻ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു.ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും.വൻതേനിനേക്കാൾ ചെറുതേനിനാണ് ഔഷധഗുണം കൂടുതൽ ഉള്ളതുംവളരെയേറെ ഗുണങ്ങളും ഔഷധമൂല്യമുള്ള തേൻ എല്ലാ വീടുകളിലും കരുതിവയ്ക്കേണ്ടതാണ്. ഗുണമേന്മാ മുദ്രയായ അഗ്മാർക്ക് ഉള്ള തേനോ അല്ലെങ്കിൽ തേനീച്ച കർഷകരിൽ നിന്നോ തേൻ വാങ്ങാവുന്നതാണ്.

ചുമയെ ശമിപ്പിക്കാനും അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്ന് പല മെഡിക്കൽ വിദഗ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത്  ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. തേനിന്റെ ഏറ്റവും മികച്ച ഔഷധ ഫലങ്ങളിൽ ഒന്നാണിത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കാം!
തേൻ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ഡിമെൻഷ്യ വരാനുള്ള സാധ്യതയെ അകറ്റാനും തേൻ സഹായിക്കുന്നു.പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കി ചികിത്സിക്കാനായി ഇത് ഉപയോഗിക്കാം. തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയാനും ഇത് സഹായിക്കും.
തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ് എന്ന കാര്യം അറിയാമോ. തേനിൽ അടങ്ങിയ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം നിങ്ങളുടെ രക്തപ്രവാഹത്തിൽ നേരിട്ട് പ്രവേശിച്ച് നിങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നു.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിച്ചാൽ ശരീരഭാരം നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ.

Back to top button
error: