KeralaNews

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ നാളെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ നാളെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണിക്കുമ്‌ബോഴാണ് പ്രതീഷ് ഇക്കാര്യം അറിയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിന്റെ അന്വേഷണത്തിനിടെ മറ്റ് കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞാല്‍ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു. ഇതോടെ പ്രതീഷിന്റെ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഈ ഘട്ടത്തില്‍ അഭിഭാഷകനെ ചോദ്യം ചെയ്താല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close