NEWS

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രനിര്‍മാണത്തിനായി രണ്ടരക്കോടി വില വരുന്ന ഭൂമി ദാനം ചെയ്ത് മുസ്‌ലിം കുടുംബം

പാട്ന: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രനിര്‍മാണത്തിനായി രണ്ടരക്കോടി വില വരുന്ന ഭൂമി ദാനം ചെയ്ത് മുസ്‌ലിം കുടുംബം.ബീഹാറിലെ കിഴക്കന്‍ ചമ്ബാരയില്‍ കൈത്വാലിയ എന്ന പ്രദേശത്ത് നിര്‍മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനായാണ് ഗുവഹാത്തി സ്വദേശിയും ബിസിനസുകാരനുമായ ഇഷ്‌തിയാഖും കുടുംബവും തങ്ങളുടെ ഭൂമി നല്‍കിയത്.ഭൂമി ദാനം നല്‍കുന്നതിനുള്ള എല്ലാ നടപടികളും ഇഷ്‌തിയാഖ് പൂര്‍ത്തിയാക്കിയതായി ക്ഷേത്രഭാരവാഹിയായ ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു.
കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത അങ്കോര്‍ വാട്ട് സമുച്ചയത്തിനേക്കാള്‍ ഉയരത്തിലാണ് വിരാട് രാമായണ്‍ ക്ഷേത്രം പണിയുന്നത്. സമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടൂത്തെ ശിവ ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും നിര്‍മിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 500 കോടിയാണ് പദ്ധതിയുടെ ചെലവ്.

Back to top button
error: