KeralaNews

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അമേരിക്കയില്‍? ലക്ഷ്യയില്‍ എത്തിച്ച മെമ്മറി കാര്‍ഡ് ദിലീപ് ഏറ്റുവാങ്ങി

കൊച്ചി: നടിയെ ആക്രമിച്ച ശേഷം കേസിലെ ഒന്നാം പ്രതി, പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതി ദിലീപ് അമേരിക്കയിയിലോ. മെമ്മറി കാര്‍ഡ് ദിലീപ് അമേരിക്കയിലേയ്ക്ക് കടത്തിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ നടത്തുന്ന ശ്രമമാണോ എന്നും സംശയം ഉണ്ട്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ച മെമ്മറി കാര്‍ഡ് ഇവിടെ നിന്നു ദിലീപ് ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്ന വിവരം. ഇവിടെ നിന്നു അമേരിക്കയിലേയ്ക്കു കടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

 

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയില്‍ യുവ നടി കാറിനുള്ളില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ലൈംഗിക ആക്രമണത്തിനു വിധേയയായത്. കാറിനുള്ളില്‍ വച്ചു നടിയെ ലൈംഗികമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തിയതായും, ഇത് മറ്റാരുടെയോ നിര്‍ദേശപ്രകാരമാണെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള ഗൂഡാലോചനയുടെ അന്വേഷണത്തിലാണ് പൊലീസ് ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതും.

 

ദിലീപുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതോടെയാണ് ദിലീപിന്റെ പക്കലുണ്ടായിരുന്ന മെമ്മറി കാര്‍ഡ് അമേരിക്കയിലേയ്ക്കു കടത്തിയതായി വ്യക്തമായത്. ദിലീപിന്റെ പക്കല്‍ ലഭിച്ച മെമ്മറി കാര്‍ഡ് പിന്നീട് ഫോണിലൊന്നും ഇട്ടില്ല. പകരം, പത്രപേപ്പറില്‍ പൊതിഞ്ഞ് ദിലീപിന്റെ പഴ്‌സിനുള്ളിലാണ് സൂക്ഷിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ ദിലീപ് യാത്ര ചെയ്ത സ്ഥലങ്ങളിലും, ബന്ധപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്താനാണ് ഒരുങ്ങുന്നത്. കേസിലെ ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നത് ആ മെമ്മറി കാര്‍ഡാണ്. അതുകൊണ്ടു തന്നെ ദിലീപിനെതിരെയുള്ള തെളിവ് ശക്തമാക്കുന്നതിനു മെമ്മറികാര്‍ഡ് പൊലീസിനു കണ്ടെത്തിയേ സാധിക്കൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close