KeralaNews

ഫാൻസിന്‍റെ മുഖം മിനുക്കലും ‘ജനപ്രിയന്’ തിരിച്ചടിയാവുമോ ?വ്യാജ ഐഡികളുമായി ദിലീപനുകൂല പ്രചാരണം നടത്തുന്നവരെ നിരീക്ഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ പ്രതിഛായ മെച്ചമാക്കാൻ ഒരു പിആർ ഏജൻസി പ്രവർത്തിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണമടക്കം ഏറ്റെടുക്കുന്ന ദേശീയ പിആർ ഏജൻസിയാണ് ഇതെന്നും പത്തു പേരടങ്ങുന്ന സംഘമാണ് പ്രതിഛായ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പോർട്ട്.രണ്ടു ദിവസമായി ദിലീപനുകൂല പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലെങ്ങും.

 

സിനിമാ ഗ്രൂപ്പുകളിലുൂം ഫാൻസ് അസോസിയേഷൻ പേജുകളിലുമായി പ്രത്യക്ഷപ്പെട്ടിരുന്ന ദിലീപനുകൂല പോസ്റ്റുകൾ ഇപ്പോൾ പൊതു മണ്ഡലത്തിലാകെ നിറയുകയാണ്.ആക്രമിക്കപ്പെട്ട നടി,മഞ്ജു വാര്യർ,കേസിന്‍റെ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ,ദിലീപിനെതിരെ സംസാരിച്ച താരങ്ങൾ എന്നിവർക്കെതിരെ പോസ്റ്റിട്ടും ദിലീപിനനുകൂലമായി പോസ്റ്റുകൾ നിറച്ചുമാണ് പ്രചാരണം.കൂടുതലും വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് പോസ്റ്റിംഗ്.പ്രചാരണം സർക്കാരിനെതിരേയും തിരിയുന്നുണ്ട്.ഈ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close