Life

മീനാക്ഷിയെ ഹോസ്റ്റലിലേയ്ക്ക് മാറ്റി; ആലുവയിലെ വീടും പൂട്ടി

കൊച്ചി: ആലുവയിലെ ദിലീപിന്റെ വീടും പൂട്ടി എല്ലാവരും അവിടം വിട്ടു. ദീലപിന്റെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നാണ് സൂചന. അമ്മയായ മഞ്ജുവാര്യരുടെ ഇടപെടലും ഇതിന് പിന്നിലുണ്ട്. സിനിമാ ലോകത്തെ ദിലീപിന്റേയും മഞ്ജുവിന്റേയും സുഹൃത്തുക്കളെല്ലാം മീനാക്ഷിക്ക് എല്ലാ വിധ പിന്തുണയുമായുണ്ട്. എന്നാല്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ മകളുമായി ബന്ധപ്പെടുന്നില്ലെന്നാണ് സൂചന. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആലുവയിലെ വീട്ടിലായിരുന്നു കാവ്യയുടെ താമസം. പിന്നീട് അജ്ഞാത കാരണത്താല്‍ വെണ്ണലയിലെ വീട്ടിലേക്ക് മാറി. ഇതിന് പിന്നാലെ ഇത്രയും വിവാദമുണ്ടായിട്ടും കാവ്യ ആലുവ വീട്ടിലെത്തിയില്ലെന്നതാണ് വസ്തുത.
കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചുണ്ട്. ഉടന്‍ എത്തിയില്ലെങ്കില്‍ കാവ്യയേയും അമ്മ ശ്യമാളയേയും അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് കൂടി കിട്ടയ ശേഷം കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാനാണ് നീക്കം.
ആലുവയിലെ ദിലീപിന്റെ വീട്ടിന് മുന്നില്‍ പൊലീസ് കാവലുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. പൊലീസ് എത്തിയതോടെ വീട്ടുകാര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായി. ഈ സാഹചര്യത്തിലാണ് വീട് പൂട്ടി മറ്റ് ബന്ധുക്കളുടെ അടുത്തേക്ക് ദിലീപിന്റെ അമ്മ ഉള്‍പ്പെടുയള്ളവര്‍ മാറിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ മാര്‍ച്ച് ഇവിടെയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. ഇത് കുടുംബക്കേരേയും അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കു സഹായം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാവ്യയേയും അമ്മയേയും പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന രാത്രി ദേശീയ പാതയില്‍ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ തെളിവ് കേന്ദ്രീകരിച്ചാണ് മാഡത്തെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ്രൈഡവിലാക്കി മാഡത്തിന് നല്‍കിയെന്നാണ് സുനിയുടെ മൊഴി. കാക്കനാട്ടെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്‌പോള്‍ ദിലീപിനെ വിളിച്ച സുനി പെന്‍്രൈഡവ് കടയിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
ജയിലിലെ ഫോണ്‍വിളികള്‍ ടാപ്പ് ചെയ്തിരുന്ന പൊലീസ് ഇതിന് പിന്നാലെ ലക്ഷ്യയില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സുനി പെന്‍്രൈഡവ് കൈമാറിയെ ദിലീപിന്റെ ബന്ധു ആരാണെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിനു പുറമെ നിരന്തരം സാമ്ബത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയ രണ്ട് എംഎല്‍എമാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ട് എംഎല്‍എമാരെ ദിലീപ് നൂറോളം തവണ വിളിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫോണില്‍ ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്ബത്തിക സഹായം കൈപ്പറ്റിയ ജനപ്രതിനിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ദിലീപ് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണു സൂചന.
ദിലീപ് ഉപയോഗിക്കുന്ന രഹസ്യ നമ്ബറില്‍ നിന്നായിരുന്നു വിളി. ഈ വിളികള്‍ പൊലീസ് ചോര്‍ത്തിയപ്പോഴാണു ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ഉന്നത ഇടപെടലുകള്‍ വ്യക്തമായത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും ചോദ്യം ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close