KeralaNews

ദിലീപിന്‍റെ സ്ഥാപനങ്ങൾക്കു നേരെ പ്രതിഷേധം,പിണറായിക്കും പൊലീസിനും ജയ് വിളി

നടൻ ദിലീപ് പൊലീസ് പിടിയിലായതോടെ ദിലീപിന്‍റെ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക പ്രതിഷേധം.കൊച്ചിയിലും കോ‍ഴിക്കോടും ദിലീപിന്‍റെ റെസ്റ്റോറന്‍റുകൾ ആളുകൾ അടിച്ചു തകർത്തു.ദിലീപിന്‍റെ അങ്കമാലിയിലെ തിയ്യേറ്ററിനു നേരെയും പ്രതിഷേധമുണ്ടായി.

 

കൊച്ചിയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഹോട്ടല്‍ അടിച്ച് തകര്‍ത്തത്.പലയിടത്തും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. അമ്മ സംഘടന പിരിച്ചുവിടണമെന്നും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പ്രതിഷേധം അക്രമാസക്തമാകുമെന്ന സൂചനയുള്ളതിനാല്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്.അതേസമയം ആർജവത്തോടെ അന്വേഷണം നടത്തിയ പൊലീസിനും സമ്മർദ്ദത്തിനിടയിലും പൊലീസിനെ സ്വാധീനിക്കാതിരുന്ന സർക്കാരിനും ആളുകൾ ജയ് വിളിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close