KeralaNEWS

നിങ്ങളുടെ തല എപ്പോഴും ചൊറിയുന്നുണ്ടെങ്കിൽ അതിന് കാരണം പലതാകാം; ഇതാ പരിഹാര മാർഗങ്ങൾ

ലയോട്ടിയിൽ ഉണ്ടാവുന്ന ചൊറിച്ചിൽ ഏല്ലാവർക്കും അരോചകമായി അനുഭവപ്പെടുന്ന ഒന്നാണ്.പ്രത്യേകിച്ചും,  പുറത്തായിരിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികൾ ചെയ്തുകൊണ്ടിക്കുമ്പോഴോ ഒക്കെ.കാലാവസ്ഥാ വ്യതിയാനങ്ങൾ, താരൻ,ഈര്,പേൻ, സോറിയാസിസ് അല്ലെങ്കിൽ ചില കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം,പൊടി, വിയർപ്പ് എന്നിവ ഈ ശല്യപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.പുഴുക്കടി അല്ലെങ്കിൽ ടീനിയ ക്യാപിറ്റിസ് പോലുള്ള ഫംഗസ് അണുബാധകൾ ശിരോചർമ്മത്തിൽ കഷണ്ടി പാടുകളും (വട്ടച്ചൊറി) ഉണ്ടാക്കുന്നു, ഇത് തലയിലെ പുറംതൊലിയിൽ ചൊറിച്ചിലിനും പുകച്ചിലിനും കാരണമാകുന്നു.
പതിവായി നിങ്ങളുടെ തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് സാധാരണ രീതിയിലുള്ള താരന്റെയോ മറ്റു പ്രശ്നങ്ങൾ എന്നതിനേക്കാൾ കൂടുതലായ ഏതെങ്കിലും ആയിരിക്കാം.റിംഗ് വേം (Ringworm), ബാക്ടീരിയ അണുബാധ, വരണ്ട ചർമമ്മസ്ഥിതി തുടങ്ങിയ പല പ്രശ്നങ്ങളും തലയോട്ടിയിലെ ഇത്തരം ചൊറിച്ചിലിന് കാരണമാകുന്നവയാണ്. തലയോട്ടിയിൽ ഉണ്ടാകുന്ന ഇത്തരം ചൊറിച്ചിൽ അമിതമായി മുടി കൊഴിച്ചിലിന് കാരണമാകും.അതേപോലെ കൂടുതൽ ചൊറിഞ്ഞാൽ തലയിൽ കുരുക്കളുണ്ടാകുകയും. പലപ്പോഴും അത് ചിരങ്ങായി മാറുകയും ചെയ്യും.
പരിഹാര മാർഗങ്ങൾ
 
ബേക്കിംഗ് സോഡയിൽ ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് മുടി കൊഴിച്ചിലിന് അല്ലെങ്കിൽ ചൊറിച്ചിലിന് കാരണമാകുന്ന ബാക്ടീരിയകളെ നിർജ്ജീവമാക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് ആകെ ആവശ്യമുള്ളത് 2-3 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും മാത്രമാണ്.
ഒരു പാത്രം എടുത്ത് അതിൽ ഈ രണ്ട് ചേരുവകളും ചേർക്കുക.ഇത് ഒരു കട്ടിയുള്ള പേസ്റ്റ് ആയി മാറുന്നതുവരെ മിക്സ് ചെയ്തുകൊണ്ടിരിക്കുക.മിക്സ് കട്ടിയുള്ളതായിക്കഴിഞ്ഞാൽ, ഈ പേസ്റ്റ് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം. 10 മുതൽ 15 മിനിറ്റ് വരെ കാത്തിരുന്നശേഷം കഴുകിക്കളയാം.
തലയോട്ടിയിലെ ചൊറിച്ചിലിനെയും മറ്റ് അണുബാധകളെയും സുഖപ്പെടുത്താൻ സഹായിക്കുന്ന മറ്റൊന്നാണ് ആൻറി – ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി അടങ്ങിയ ഒലിവ് ഓയിൽ.ശുദ്ധമായ ഒലിവ് ഓയിൽ ഏകദേശം ഏഴ് സെക്കൻഡ് മൈക്രോവേവിൽ ചൂടാക്കിയ ശേഷം തലയിലുടനീളം പുരട്ടുക.രാത്രി മുഴുവൻ ഇങ്ങനെ വെച്ച് രാവിലെ കഴുകിക്കളയുക.
റ്റീ ട്രീ ഓയിൽ വരണ്ട തലയോട്ടിയിൽ ഈർപ്പം നിലനിർത്തുകയും ചൊറിച്ചിൽ കുറയ്ക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.ഈ എണ്ണയിലെ ആകർഷകമായ ആൻറി ബാക്ടീരിയൽ, ആന്റി ഫംഗസ് ഘടകങ്ങൾ അണുബാധകളെ ചെറുക്കാനും മികച്ച രീതിയിൽ സഹായിക്കുന്നു. 5 മുതൽ 7 തുള്ളി വരെ ടീ ട്രീ ഓയിൽ എടുത്ത ശേഷം തലയോട്ടിയിൽ കുറച്ച് നേരം നന്നായി മസാജ് ചെയ്യുക.രാത്രി മുഴുവൻ അങ്ങനെ വെച്ചശേഷം പിറ്റേന്ന് രാവിലെ തല കഴുകാവുന്നതാണ്.
കറ്റാർവാഴ ജെൽ പ്രകൃതിദത്തമായ ഒരു മോയ്‌സ്ചുറൈസറാണ്.മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനുള്ള ആൻറി മൈക്രോബിയൽ ഗുണങ്ങൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലചൊറിച്ചിലിനെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനാഗിരിയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ സവിശേഷതകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.വരണ്ട ചർമ്മം മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കാൻ ഇത് സഹായിക്കും.ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിക്കുക. ഷാംപൂ ചെയ്ത ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുകയാണെങ്കിൽ താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കും.
സോറിയാസിസ്, സെബോർഹൈക് ഡെർമറ്റൈറ്റിസ് തുടങ്ങിയവ രോഗങ്ങൾ മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചിൽ ഒഴിവാക്കാൻ സാലിസിലിക് ആസിഡുകൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ചിലയിനം ഇലകളിലും വെളുത്ത വില്ലോ ട്രീയുടെ പുറംതൊലിയിലും ഒക്കെ കാണപ്പെടുന്ന ബീറ്റ ഹൈഡ്രോക്സി ആസിഡാണ് സാലിസെലിക് ആസിഡ്.
സോറിയാസിസുമായി ബന്ധപ്പെട്ട തലയോട്ടിയിലെ ചൊറിച്ചിലിന് ഏറ്റവും മികച്ച പരിഹാരമാണ് സാലിസെലിക് ആസിഡ് അടങ്ങിയ ഷാംപൂകൾ.

Back to top button
error: