KeralaNEWS

ഒന്നും ശ്രമിച്ചാൽ നമുക്കും ഉണ്ടാക്കാം; വീട്ടുമുറ്റത്തൊരു കിടിലൻ ഏദൻതോട്ടം

വീട്ടുമുറ്റത്ത് പഴച്ചെടികള്‍ വളര്‍ത്തുക എന്നത് ആദായം മാത്രമല്ല,നല്ല മാനസികോല്ലാസം സൃഷ്ടിക്കാനും സഹായിക്കും.മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി.നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ഇതിന് ആവശ്യമാണ്.സമയാസമയങ്ങളിൽ വളപ്രയോഗം നടത്താനും മറക്കരുത്.
നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം തന്നെ വീട്ടുവളപ്പിൽ വളര്‍ത്താന്‍ യോജിച്ചതാണ്.കുള്ളന്‍ ഇനങ്ങളാണെങ്കിൽ വലിയ മൺചട്ടികളിൽ വളര്‍ത്തി ഏകദേശം ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ ധാരാളം പഴങ്ങള്‍ ലഭിക്കും.ചെറിയ ഓറഞ്ചുകളുടെ ഇനങ്ങളും ഇങ്ങനെ വളര്‍ത്താന്‍ പറ്റിയതാണ്.

ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചതാണ്.സിട്രസ് ഹിസ്ട്രിക്‌സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു.സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും ഇതേപോലെ വളര്‍ത്താം.

 

സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും.അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്.നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും ഇത് വളരും.അതുപോലെ വരള്‍ച്ചയെ അതിജീവിച്ച വളരാനും ഇതിന് കഴിവുണ്ട്.ക്രോസ് പോളിനേഷന്‍ നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.

 

അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇങ്ങനെ വളര്‍ത്താവുന്നതാണ്.ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.എന്നാലേ വിചാരിച്ച രീതിയില്‍ പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു.

Back to top button
error: