LifeMovies

മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങൾ ശരിയല്ല,നടൻ ജഗദീഷിന്‍റെ വെളിപ്പെടുത്തൽ

മലയാള സിനിമയിൽ കാര്യങ്ങൾ എല്ലാം ശരിയായല്ല നടക്കുന്നതെന്ന് നടൻ ജഗദീഷ്.ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

 

മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങൾ തനിക്കറിയാം.എന്നാൽ ഇപ്പോൾ അത് വെളിപ്പെടുത്തുന്നില്ല.മുമ്പത്തെ പോലെയല്ല,ഇപ്പോൾ പ്രതിഫലം കോടികളാണ്.വരുമാനത്തിലും കവിഞ്ഞ സ്വത്തുക്കളുളള നടന്മാരുണ്ട്.തന്‍റേത് ഉൾപ്പെടെ എല്ലാ നടന്മാരുടേയും സ്വത്ത് വിവരം പരിശോധിക്കേണ്ടതുണ്ട്.

 

യുവനടിയുമായി ബന്ധപ്പെട്ട പീഡനക്കേസിൽ ഒരു കമന്‍റും നടത്തരുതെന്ന് അസോസിയേഷൻ നേരത്തെ തീരുമാനം എടുത്തിരുന്നു.ഹൈവേയിൽ കാളവണ്ടിയിൽ ഓടുന്നയാളാണ് ഞാൻ.സൂപ്പർഫാസ്റ്റിൽ സഞ്ചരിക്കുന്നവരെ തിരുത്താൻ താത്പര്യമില്ല.സത്യം അന്വേഷിക്കാനോ പുറത്തു കൊണ്ടു വരാനോ ക‍ഴിയാത്തതിൽ താൻ മാധ്യമങ്ങളേയെ കുറ്റപ്പെടുത്തൂ.

 

ചില നടീനടന്മാരുടെ വൻ സ്വത്തിനു പിന്നിലെ രഹസ്യമെന്താണ്?എല്ലാം സിനിമയിൽ നിന്ന് നേടിയതാണോ?വനിതാ സംഘടനയ്ക്കു പിന്നിൽ താനുമുണ്ടെന്ന വാദം ജഗദീഷ് തളളി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close