KeralaNEWS

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഇടുക്കിയില്‍ ആദ്യമായി വിമാനം പറന്നിറങ്ങും

ടുക്കി: രണ്ടാം പിണറായി സർക്കാരിന്റെ  ഒന്നാം വര്‍ഷികത്തോട് അനുബന്ധിച്ച്‌, ഇടുക്കിയില്‍ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും.എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായി, വണ്ടിപ്പെരിയാറിലെ സത്രത്തില്‍ ഒരുങ്ങുന്ന എയര്‍സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക.
 റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് എയര്‍സ്ട്രിപ്പിന്റെ നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റര്‍ റണ്‍വേയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഹാംഗറിന്‍്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മാര്‍ച്ച്‌ 25 ഓടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കും.അടിയന്തര സാഹചര്യത്തില്‍ രാത്രിയിലും വിമാനമിറക്കാന്‍ സഹായിക്കുന്ന റണ്‍വേ ലൈറ്റിംഗ് ജോലികള്‍ മാത്രമാണ് ഇനി ഇവിടെ പൂർത്തിയാകാനുള്ളത്.മെയ് മാസം ആദ്യ വിമാനം ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.

Back to top button
error: