KeralaNEWS

ഒരൊറ്റ ഫുട്ബോൾ കിക്കിലൂടെ ലോകപ്രശസ്തനായ മലയാളി ബാലൻ; വയസ് നാലര

തൃശൂര്‍: ഒരു ഫുട്‌ബോള്‍ കിക്കിലൂടെ ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന മലയാളി ബാലനെ തന്നൊടൊപ്പം ഫുട്‌ബോള്‍ പരിശീലിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് റയല്‍ മഡ്രിഡ് താരം ടോണി ക്രൂസ്.
ബെംഗളൂരുവിലെ ഹാപ്പി വാലി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആരോണ്‍.വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് ട്രിക് ഷോട്ടിലൂടെ പന്ത് അടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാലര വയസ്സുകാരനായ ആരോണ്‍ റഫായേലിനെ കായിക പ്രമികള്‍ക്കിടയില്‍ പിരയങ്കരനാക്കിയത്.
തൃശൂർ മാള അഷ്ടമിച്ചിറ നെല്ലിശേരി റഫായേലിന്റെ മകനാണ് ആരോൺ.ആരോണിന്റെ മികവു കണ്ടു ബോധ്യപ്പെട്ടാണ് ബെംഗളൂരു എഫ്‌സിയുടെ സോക്കര്‍ സ്‌കൂള്‍ ആരോണിനെ പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ ടോണി ക്രൂസിന്റെ ഫുട്‌ബോള്‍ അക്കാദമി ലോകവ്യാപകമായി ഒരു ട്രിക് ഷോട്ട് മത്സരം ഓണ്‍ലൈനായി നടത്തി.ആരോണ്‍ ടയറിനുള്ളിലേക്കു പന്തടിച്ചു കയറ്റുന്ന വിഡിയോ പോസ്റ്റ് ചെയ്യുമ്ബോള്‍ പിതാവായ റഫായേല്‍ കൂടുതലായൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ, മത്സരത്തിന്റെ ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയത് ആരോണിന്റെ ട്രിക് ഷോട്ട്.ഒരാഴ്ച ടോണി ക്രൂസിനൊപ്പം മഡ്രിഡില്‍ പരിശീലനമായിരുന്നു സമ്മാനം.അടുത്ത മേയില്‍ പരിശീലനം ആരംഭിക്കും.
 റഫായേല്‍ എന്ന കുട്ടിയുടെ ‘ട്രിക് ഷോട്ട്’ കണ്ട് ഇഷ്ടപ്പെട്ടാണ് ടോണി ക്രൂസ് ഒരാഴ്ച തന്നോടൊപ്പം ഫുട്‌ബോള്‍ പരിശീലിക്കാന്‍ ആരോണിനെ സ്‌പെയിനിലേക്കു ക്ഷണിച്ചത്.ടോണി ക്രൂസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരോണിന്റെ വിഡിയോ പങ്കുവച്ചിരുന്നു. ഇതിനകം 4 കോടിയിലേറെപ്പേര്‍ ഇതു കണ്ടുകഴിഞ്ഞു. ചാലക്കുടി പോട്ട സ്വദേശിനിയും ബംഗളൂരുവില്‍ ഐടി പ്രഫഷനലുമായ മഞ്ജു ആണ് ആരോണിന്റെ അമ്മ.

Back to top button
error: