LIFESocial Media

‘ഒരല്‍പം സ്നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം’ സച്ചിന്റെ പുതിയ വീഡിയോ വൈറൽ

ക്രിക്കറ്റ് പ്രേമികളും അല്ലാത്തവരും ഒരേപോലെ ഇഷ്ടപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇപ്പോള്‍ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.

കാലിന് പരിക്കേറ്റ് വീണ പക്ഷിക്ക് വേണ്ട പരിചരണം നല്‍കി അതിനെ പറക്കാന്‍ സഹായിക്കുന്ന വിഡിയോ താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് വിഡിയോ ജനശ്രദ്ധയാകര്‍ഷിച്ചത്.

 

ഒരല്‍പം സ്നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം’എന്ന അടിക്കുറിപ്പ് നല്‍കിയാണ് സച്ചിന്‍ വിഡിയോ പങ്കുവെച്ചത്. താരം പക്ഷിയെ കരുതലോടെ കൈയിലെടുത്ത് വെള്ളം കുടിപ്പിക്കുന്നതും ഭക്ഷണം നല്‍കാന്‍ സ്ഥലം അന്വേഷിച്ച്‌ നടക്കുന്നതായും വിഡിയോയില്‍ കാണാം. തുടര്‍ന്ന് ഒരു റെസ്റ്റോറന്‍റില്‍ എത്തി. അവിടെയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പക്ഷിക്ക് ധാന്യങ്ങള്‍ നല്‍കുകയുമായിരുന്നു.

എട്ട് ലക്ഷം പേരാണ് വിഡിയോ ഇതിനകം കണ്ടത്. ഒട്ടനവധി താരങ്ങള്‍ സച്ചിന്‍റെ സേവനത്തെ പ്രശംസിച്ച്‌ വിഡിയോക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: