KeralaNews

സെന്‍കുമാറിന്റെ യാത്ര അയയ്ക്കല്‍ ചടങ്ങില്‍നിന്നു തച്ചങ്കരിയെ ഒഴിവാക്കി

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനമില്ല. ബറ്റാലിയന്‍ ഡിഐജിയായ ഷെഫിന്‍ അഹമ്മദ് നേതൃത്വം നല്‍കുന്ന ചടങ്ങിലാണ് ബറ്റാലിയന്‍ എഡിജിപിയേയും മാറ്റി നിര്‍ത്തുന്നത്. ഇത് പൊലീസിലും സര്‍ക്കാരിലും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഐപിഎസ് അസോസിയേഷനാണ് ഇത്തരത്തില്‍ കീഴ് വഴക്കം ലംഘിച്ച് നീക്കം നടത്തുന്നതെന്ന് റിപ്പോര്‍ട്ട്.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന നീക്കത്തില്‍ സര്‍ക്കാരും അതൃപ്തരാണ്. സാധാരണ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായ ടോമിന്‍ തച്ചങ്കരിയാണ് ഈ ചടങ്ങുകള്‍ നടത്തേണ്ടത്. ഇവിടെയാണ് ഐപിഎസ് അസോസിഷന്റെ നീക്കം സര്‍ക്കാരിനെ ചൊടിപ്പിക്കുന്നത്. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട അതൃപ്തി സര്‍ക്കാരിനെ ടോമിന്‍ തച്ചങ്കരി അറിയിക്കും. പൊലീസ് ആസ്ഥാനത്തെ ചേരി തിരിവാണ് ഇതിന് കാരണം. സെന്‍കുമാറിന് താല്‍പ്പര്യമില്ലാത്തതു കൊണ്ട് ടോമിന്‍ തച്ചങ്കരിയെ ഒഴിവാക്കിയെന്നാണഅ സൂചന. ഐപിഎസ് അസോസിയേഷന്‍ ഇത്തരത്തില്‍ എങ്ങനെ ഇടപെടല്‍ നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകേണ്ടവരാണ് ഇതു ചെയ്തതെന്നതാണ് തച്ചങ്കരിയെ ചൊടിപ്പിക്കുന്നത്.

സെന്‍കുമാറിന്റെ യാത്ര അയപ്പ് ചടങ്ങ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയല്ല. അതുകൊണ്ട് തന്നെ ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കലല്ലെന്ന് ഐപിഎസ് അസോസിയേഷന്‍ പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയുമില്ല. എന്നാല്‍ തച്ചങ്കരിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയെ അപമാനിക്കലാണെന്ന അഭിപ്രായം പൊലീസിലെ ഇടത് സംഘടനകള്‍ക്കുണ്ട്. ഇത് ശരിയല്ലെന്നും എത്ര വലിയവരാണെങ്കിലും കീഴ് വഴക്കം അംഗീകരിക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close