KeralaNews

നടിയെ ആക്രമിച്ച സംഭവത്തിൽ തുടരന്വേഷണ സാധ്യത തേടി പൊലീസ്

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചന സംബന്ധിച്ച് നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചു.അക്രമത്തിൽ നേരിട്ടു പങ്കെടുത്തവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിച്ചുവെന്ന് കരുതിയവരുടെ ഫോൺവിളികൾ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

 

ജയിലിൽ നിന്ന് പ്രതികൾ ചെയ്ത ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു.ഈ ഫോൺവിളികളിൽ നിന്നാണ് ഗൂഢാലോചന സംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചത്.മുഖ്യപ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൻ നൽകിയ വിവരങ്ങളും നിർണായകമായി.

 

മജിസ്ട്രേറ്റ് മുമ്പാകെ ജിൻസന്‍റെ മൊ‍ഴി രേഖപ്പെടുത്തും.തുടരന്വേഷണത്തിന് പൊലീസ് കോടതിയുടെ അനുവാദവും തേടും.കേസിലെ വെളിപ്പെടുത്തലുകൾ പരിശേോധിച്ച് സത്യമെന്ന് ബോധ്യമായാൽ മാത്രം വിവരങ്ങൾ പുറത്തു വിട്ടാൽ മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.നടിയെ ആക്രമിച്ചത് ആരുടെ നിർദേശപ്രകാരമെന്നും എന്തിനാണെന്നും പൾസർ സുനി ജിൻസനോട് പറഞ്ഞിരുന്നു.ഇതിന്‍റെ നിജസ്ഥിതിയാണ് പൊലീസ് പരിശോധിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close