KeralaNews

പാക് വിജയം ആഘോഷിച്ചു: കാസര്‍കോട് 23 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താന്‍ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്ത 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബദിയടുക്ക കുമ്ബടാജെ ചക്കുടലില്‍ സ്വദേശികളായ കണ്ടാലറിയാവുന്ന 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യപാക് മത്സരം നടന്ന ഞായറാഴ്ച്ച രാത്രി 11ന് ഈ ചെറുപ്പക്കാര്‍ റോഡില്‍ ആഹ്‌ളാദപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുകയായിരുന്നു.

പ്രകടനത്തിന് ശേഷം ഇവര്‍ പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന് ബിജെപിയുടെ പ്രാദേശിക നേതാവായ രാജേഷ് ഷെട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ആസൂത്രിതമായ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, പൊതുജനങ്ങളെ ഭീതിപ്പെടുത്താന്‍ ശ്രമിക്കുക, വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ മനപൂര്‍വ്വം ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് പിടിയിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ച 15 പേരെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാനസംഭവം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close