IndiaNEWS

അടിസ്ഥാന വില 1.50 കോടി;ഹൈദരാബാദ് സണ്‍ റൈസേഴ്സ് നിക്കോളസ് പൂരനെ  സ്വന്തമാക്കിയത് 10.75 കോടിക്ക്

ഐപിഎൽ ലേലത്തിൽ നിക്കോളാസ് പൂരനെ 10.75 കോടിക്ക് ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കി.1.50 കോടി ആയിരുന്നു പൂരന്റെ അടിസ്ഥാന വില.വെസ്റ്റിന്‍ഡീസ് താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സും ആണ് കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടത്.പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലേലത്തില്‍ ചേര്‍ന്നു. പിന്നീട് പോരാട്ടം കൊല്‍ക്കത്തയും ഹൈദരബാദും തമ്മില്‍ ആയി.
26കാരനായ താരം കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിന് ഒപ്പം ആയിരുന്നു.മുന്പ് മുംബൈ ഇന്ത്യന്‍സിനായും താരം കളിച്ചിട്ടുണ്ട്. 54 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ നിക്കോളസ് പൂരന്‍ കളിച്ചിട്ടുണ്ട്.

Back to top button
error: