KeralaNEWS

ഭര്‍തൃവീട്ടില്‍ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റില്‍.വെള്ളായണി  കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ്.ബിജുവിന്റെ ഭാര്യ
എന്‍.എസ്.ദിവ്യ(38) ആണു മരിച്ചത്.സംഭവത്തിൽ ഭര്‍ത്താവ്    എസ്.ബിജുവിനെ(46) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 5 ന് രാവിലെയാണ് സംഭവം. ദിവ്യ 9 ന് വൈകിട്ട് മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ തീപ്പെട്ടി എടുത്തുകൊടുക്കുകയായിരുന്നു മുൻ സൈനികൻ കൂടിയായ ഇയാൾ.

Back to top button
error: