Life

വിശ്വസുന്ദരിയാകാന്‍ ഒരു കൊച്ചുമിടുക്കി

2017 ലെ ലിറ്റില്‍ മിസ് യൂണിവേഴ്‌സ് കീരിടം ഇന്ത്യക്ക് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒഡീഷക്കാരിയായ പദ്മാലയ നന്ദ.

മെയ് 31 ന് അമേരിക്കയിലെ ജോര്‍ജിയയില്‍ ആരംഭിക്കുന്ന വേള്‍ഡ് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ പന്ത്രണ്ട് വയസ്സുകാരിയാണ്.

ജൂണ്‍ ആറാം തിയതിയാണ് മത്സരം അവസാനിക്കുന്നത്. കട്ടക്കിലെ സ്റ്റെവാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് പദ്മാലയ നന്ദ.

ഗ്രീസില്‍ നടക്കുന്ന വേള്‍ഡ് ലിറ്റില്‍ മിസ് വേള്‍ഡ് മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മിടുക്കിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള, നാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പതിനഞ്ച് മിടുക്കികളുമായാണ് പദ്മാലയ മാറ്റുരയ്ക്കുന്നത്.

രണ്ട് മത്സരങ്ങളിലും എറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പദ്മാലയ പറഞ്ഞു.

സുപ്രിം കോടതി അഭിഭാഷകനായ പ്രസന്നകുമാര്‍ നന്ദയുടെയും ഡോക്ടറായ ശുഭസുധ പ്രിയദര്‍ശിനിയുടെയും മകളാണ് പദ്മാലയ. ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷല്‍ ക്രൗണ്‍ മത്സരത്തില്‍ ലിറ്റില്‍ മിസ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മസ്തരത്തില്‍ പങ്കെടുക്കാനുള്ള അവസരം പദ്മാലയക്ക് ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close