KeralaNEWS

കുതിരാൻ തുരങ്കത്തിൽ കർശന സുരക്ഷാ സംവിധാനങ്ങൾ

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസന പദ്ധതിയിലെ പ്രധാന നിർമാണമാണു കുതിരാനിലെ തുരങ്കം.വീതി കുറഞ്ഞ കയറ്റത്തിനു പകരം 10 മീറ്റർ വീതം ഉയരവും 14 മീറ്റർ വീതം വീതിയും 945 മീറ്റർ ദൈർഘ്യവുണ്ട് തുരങ്ക പാതയ്ക്ക്. ഓരോ 300 മീറ്ററിനുമിടയിൽ തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയുമുണ്ടാകും. അപകടമുണ്ടായാൽ ഗതാഗതം തടസപ്പെടാതിരിക്കാനാണിത്.അഴുക്കുചാൽ, കൈവരികൾ പിടിപ്പിച്ച നടപ്പാത, അഗ്നിരക്ഷാ സംവിധാനം, വായു സമ്മർദം നിയന്ത്രിക്കാനുള്ള സംവിധാനം, മലിനവായു പുറത്തേക്കു പോകാനും ഓക്‌സിജൻ സാന്നിധ്യം ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളും തുരങ്കത്തിലുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർ ഭാഗത്തെ വഴുക്കുംപാറ വരെയാണ് തുരങ്കം.
 രണ്ടാം തുരങ്കവും തുറന്നതോടെ കുതിരാൻ വഴി സുരക്ഷിത യാത്രയ്ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശന സുരക്ഷാ സംവിധാനങ്ങളാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. രണ്ടു തുരങ്കങ്ങളിലുമുള്ള പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ:
• ഇരു തുരങ്കങ്ങളിലും 5 വീതം എസ്ഒഎസ് സ്പീക്കറുകൾ. അപകടങ്ങൾ സംഭവിച്ചാൽ മുന്നറിയിപ്പു നൽകും. മൈക്ക് സംവിധാനം കൂടിയുള്ളതിനാൽ കൺട്രോൾ റൂമുമായി യാത്രക്കാർക്ക് ആശയ വിനിമയവും നടത്താം.
• അപകടമുണ്ടായാലോ വാഹനങ്ങൾ തകരാറിലായാലോ ഗതാഗതം സ്തംഭിക്കില്ല. ഓരോ 340 മീറ്ററിലും ഇരു തുരങ്കങ്ങളെയും ബന്ധ‍ിപ്പിക്കുന്ന ഇടനാഴി തുരങ്കങ്ങളുണ്ട്. കേടായ വാഹനങ്ങൾ ഇവിടേക്കു നീക്കും.
• അപകടമുണ്ടായാലോ വാഹനങ്ങൾ തകരാറിലായാലോ ഗതാഗതം സ്തംഭിക്കില്ല. ഓരോ 340 മീറ്ററിലും ഇരു തുരങ്കങ്ങളെയും ബന്ധ‍ിപ്പിക്കുന്ന ഇടനാഴി തുരങ്കങ്ങളുണ്ട്. കേടായ വാഹനങ്ങൾ ഇവിടേക്കു നീക്കും.
• ഓരോ 50 മീറ്ററിലും ഫയർ ഹൈഡ്രന്റ് പോയിന്റുകൾ. കാർബൺ മോണോക്സൈഡ് നീക്കാൻ 10 വലിയ ഫാനുകൾ.
• തുരങ്ക മേൽക്കൂരയിൽ നിന്നു കല്ലോ മണ്ണോ വീഴുന്നതു തടയാൻ രണ്ടാം തുരങ്കത്തിന്റെ മേൽക്കൂര മുഴുവൻ ഗാൻട്രി കോൺക്ര‍ീറ്റിങ് നടത്തിയിട്ടുണ്ട്.
• 20 ഇടങ്ങളിൽ അഗ്നിരക്ഷാ സംവിധാനം. 2 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, ഓട്ടമാറ്റിക് പമ്പുകൾ, 2 ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ്, ഫയർ ഹോസ് റീലുകൾ, സ്മോക് ഡിസ്ചാർജർ സംവിധാനം. ഓരോ 50 മീറ്ററിലും ഫയർ എക്സ്റ്റിങ്ഷ്വർ .
• തുരങ്കത്തിനു മുകളിൽ 10 എക്സോസ്റ്റ് ഫാനുകൾ. തുരങ്കത്തിനുള്ളിലെ താപനില നിയന്ത്രിക്കുന്നത് ഈ ഫാനുകൾ. തുരങ്കത്തിലെ താപനില കൺട്രോൾ റൂമിൽ അറിയാൻ കഴിയും.
• 10 സിസിടിവി ക്യാമറകൾ. ദൃശ്യങ്ങൾ പരിശോധിക്കാൻ രണ്ടിടത്തും കൺട്രോൾ റൂമുകൾ. 2 വരികളിലായി 850 എൽഇഡി ലൈറ്റുകൾ.
• തുരങ്കത്തിനുള്ളിലെ ദൂരവും താപനിലയും വ്യക്തമാക്കാൻ ഇലക്ട്രോണിക് ബോർഡുകൾ.

Back to top button
error: