IndiaNEWS

മഹീന്ദ്ര ഥാർ വാഹനം ഷോറൂമിൽ അപകടത്തിൽ പെട്ടു

ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം അപകടത്തില്‍പ്പെട്ടു.ബംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയില്‍ പ്രദര്‍ശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാര്‍ (Mahindra Thar) ആണ് ഷോറൂമിലെ ചില്ലും തകര്‍ന്ന് പുറത്തേക്ക് വീഴാറായി നിന്നത്.
വാഹനം വാങ്ങാന്‍ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്.ഷോറൂമിന്റെ ചില്ല് തകര്‍ത്ത് മുന്നോട്ട് പോയ കാര്‍ പുറത്തെ കൈവരിയില്‍ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആര്‍ക്കും പരുക്കുകളില്ലെന്നാണ് കരുതുന്നത്.

Back to top button
error: