Uncategorized

സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ പഠിച്ചുവെന്ന് വിവാഹദിനത്തില്‍ ആസിഡ് ആക്രമണ ഇര

മുംബൈ: അത്ഭുതങ്ങള്‍ സംഭവിച്ചു, ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുബൈ താനെ സ്വദേശി 26കാരിയായ ലളിതബെന്‍ ബാന്‍സി അവളുടെ വിവാഹസല്‍ക്കാരത്തിനിടെപറഞ്ഞ വാക്കുകളാണിത്. 2012ല്‍ ബന്ധുനടത്തിയ ആസിഡ് ആക്രമണത്തില്‍ അവള്‍ക്ക് നഷ്ടമായത് സ്വന്തം മുഖമായിരുന്നു. ആക്രമണത്തിനു ശേഷം 17 ശസ്ത്രക്രിയകള്‍ നടത്തി. പക്ഷേ, മുഖത്തോടൊപ്പം അവളുടെ ആത്മ വിശ്വാസവും നഷ്ടമായിരുന്നു.

എന്നാല്‍ ഇന്നവള്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. ആസിഡ് ആക്രമണത്തെയും 17 ശസ്ത്രക്രിയകളെയും നേരിട്ട താന്‍ ഒടുവില്‍ സ്‌നേഹം കണ്ടെത്തിയിരിക്കുന്നു. ഒരുമിസ്ഡ്‌കോളിെന്റ രൂപത്തില്‍ അത് തന്നിലേക്ക് വന്നുവെന്നും
ലളിത വിശദീകരിക്കുന്നു. 27 കാരനായ രവിശങ്കറാണ് ലളിതയെ സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ചത്. താനെ കോടതിയില്‍ വെച്ച് ചൊവ്വാഴ്ച ലളിതയുടെയും രവിശങ്കറിെന്റയും വിവാഹം നടന്നു. ഇതൊരുപുതിയ തുടക്കമാണ്.ജീവിതത്തെ കുറിച്ച് ശുഭ പ്രതീക്ഷയിലാണ് ലളിത.

കാന്‍ഡിവ്‌ലിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ സി.സി.ടി.വി ഓപ്പറേറ്ററാണ് രവിശങ്കര്‍. റാഞ്ചിയില്‍ സ്വന്തമായി ഒരു പെട്രോള്‍ പമ്പുമുണ്ട്. മിസ്ഡ്‌കോളിലൂടെയാണ് രവിശങ്കറിനെ ലളിത പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോള്‍ തന്നെ ലളിതയെ ഇഷ്ടമായതായി രവിശങ്കര്‍ പറഞ്ഞു. എന്റെ തീരുമാനം അംഗീകരിക്കാന്‍ അമ്മയെ പറഞ്ഞു മനസിലാക്കുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. ലളിതക്കും നല്ലൊരു ജീവിതത്തിനുള്ള അവകാശമുണ്ടെന്ന് അവളെയും മനസിലാക്കിക്കണമായിരുന്നു. ഇനി റാഞ്ചിയിലോ മുബൈയിലോ ലളിതയുടെ താത്പര്യത്തിനനുസരിച്ച് ജീവിക്കുമെന്നും രവിശങ്കര്‍പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close