IndiaNEWS

നളന്ദ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിനൊന്നായി

രാജ്ഗിർ: ബീഹാറിലെ നളന്ദ വ്യാജമദ്യദുരന്തത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം പതിനൊന്നായി.നേരത്തെ എട്ട് പേരാണ് വ്യാജ്യമദ്യ ദുരന്തത്തില്‍ മരിച്ചത്.ഇന്നലെയായിരുന്നു സംഭവം. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

മരിച്ച 11 പേരും വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള വിവരമെന്ന് രാജ്ഗിർ ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തില്‍ ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

വ്യാജമദ്യം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.ഇതുവരെ 184 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. 255 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ 34 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

Back to top button
error: