KeralaNEWS

12 കോടി പെയിന്റിംഗ് തൊഴിലാളിക്ക്; ടിക്കറ്റെടുത്ത് ഇന്ന് രാവിലെ

കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടിപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദർ എന്നുവിളിക്കുന്ന സദാനന്ദന് .ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.12 കോടിയാണ് സമ്മാനം.
50 വർഷത്തിലേറെയായി പെയിന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളായ സദൻ രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും ഒരുപാട് കടമുണ്ടെന്നും അദ്ദേഹം പറയുന്നു. മക്കൾക്ക് വേണ്ടി വല്ലതും ചെയ്യണം. ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറഞ്ഞു.
 കുടയംപടിയ്ക്കു സമീപം പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.

Back to top button
error: