Life

ബാഹുബലിക്ക് വന്‍ തിരിച്ചടി; 16 വയസില്‍ താഴെയുള്ളവര്‍ക്ക് കാണാന്‍ അനുവാദമില്ല

ഇന്ത്യ കണ്ട ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലിയുടെ ബാഹുബലി. എന്നാല്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രത്തിന് സിംഗപ്പൂരില്‍ നേരിടേണ്ടി വന്നതു വന്‍ തിരിച്ചടി. ബാഹുബലി 2 വിന് എ സര്‍ട്ടിഫിക്കറ്റാണു സിംഗപ്പുര്‍ കൊടുത്തിരിക്കുന്നത്. അമിതമായി വയലന്‍സ് ഉണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് ഇത്.
എന്‍ സി 16 സര്‍ട്ടിഫിക്കേഷനാണു ബാഹുബലി 2 ദി കണ്‍ക്ലൂഷന് സിംഗപ്പൂരില്‍ ലഭിച്ചിരിക്കുന്നത്. 16 വയസില്‍ താഴെയുള്ളവര്‍ക്കു ബാഹുബലി കാണാനാകില്ല എന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

 

ബാഹുബലി ലോകോത്തര സിനിമയിലേയ്ക്കു ഉയരുന്ന തരത്തില്‍ മികച്ച പ്രകടനം കാഴച വച്ചു മുന്നേറുമ്പോഴാണു സിംഗപ്പൂരിലെ ഈ തിരിച്ചടി. നിലവില്‍ ചിത്രം 1200 കോടിയിലധികം കളക്ക്ഷന്‍ നേടി കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close