Movies

ലാൽജോസ് ചിത്രത്തിൽ മോഹൻലാൽ

ഏറെ കാലത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ലാല്‍ ജോസും, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തെ സെന്റ് സേവ്യഴ്സ് കോളേജിലാണ്.

 

ലാല്‍ ജോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രീകരണത്തിന്‍റെ കാര്യം പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരിക്കും അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

 

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നേരത്തെ കസിന്‍സ് എന്ന് പേരിട്ട് മോഹന്‍ലാലിനെയും പൃഥിരാജിനെയും ഒരുമിപ്പിച്ച് ചിത്രം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close