LifeMovies

ജീവിക്കാൻ മതം വേണ്ടെന്ന് കമൽഹാസൻ,ബാഹുബലി ധീരമായ കാൽവയ്പ്,മനസു തുറന്ന് കമൽഹാസൻ

ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ മനസു തുറന്നത്.അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ

 

ചോദ്യം – വിഷമഘട്ടത്തിൽ താങ്കൾ കരുത്തു നേടുന്നത് എന്തിൽ നിന്നാണ്?

ഉത്തരം – തീർച്ചയായും അത് മതത്തിൽ നിന്നല്ല.അങ്ങിനെ ചെറുപ്പത്തിലേ ജീവിക്കാൻ അനുവദിച്ച മാതാപിതാക്കൾക്ക് നന്ദി പറയുന്നു.പതിനൊന്നാം വയസിൽ പൂണൂൽ ഉപേക്ഷിച്ചവനാണ് ഞാൻ.പലരും തിരുത്സാഹപ്പെടുത്തി.അവന് ചിന്തിക്കാനറിയാം എന്നാണ് എന്‍റെ പിതാവ് പ്രതികരിച്ചത്.

 

ചോദ്യം – സാമ്പത്തികമായി കമൽഹാസൻ അത്ര നല്ല നിലയിലല്ല എന്ന് രജനീകാന്ത് പറഞ്ഞിരുന്നു

ഉത്തരം – മാതൃകയാകാൻ ശ്രമിക്കുന്നതു കൊണ്ടാണ് ഞാൻ പണം കുന്നു കൂട്ടാത്തത്.ജെല്ലിക്കെട്ട് വിവാദത്തിൽ രാഷ്ട്രീയക്കാരെ വിമർശിക്കാൻ എനിക്ക് ക‍ഴിഞ്ഞത് ഞാൻ മഹാനായതു കൊണ്ടല്ല,അവരേക്കാൾ മെച്ചമായതു കൊണ്ടാണ്.

 

ചോദ്യം – ബാഹുബലിയെ കുറിച്ച്

ഉത്തരം – ബാഹുബലി മുന്നോട്ടുളള കാൽവയ്പാണ്.സാമ്പത്തികമായി സിനിമാ വ്യവസായത്തിന് നല്ല കാര്യമാണ്.അവർ നന്നായി പരിശ്രമിച്ചു.മികച്ച കഥകൾ ഇവിടെയുണ്ട്.അപ്പോൾ പറയും നമ്മുക്ക് രണ്ടായിരം വർഷത്തെ സംസ്കാരം ഉണ്ടെന്ന്.അവിടെ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്.നമ്മുക്ക് രണ്ടായിരമല്ല എ‍ഴുപത് വയസേ ആയിട്ടുളളുവെന്ന് ഞാൻ പറയും.

 

ചോദ്യം – വിശ്വരൂപം ടീസറിൽ ദേശീയ പതാക പുതച്ച് താങ്കൾ നിൽക്കുന്നുണ്ട്.അതൊരു പ്രസ്താവനയാണോ

ഉത്തരം – എന്‍റെ എല്ലാ സിനിമകളും പ്രസ്താവനകളാണ്.നേരമ്പോക്ക് മാത്രമുളള സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്.അതിലൂടെ പണം കിട്ടി.അതു കൊണ്ട് എനിക്ക് പരാതിയില്ല.പക്ഷെ ഞാൻ എ‍ഴുതിയ മഹാനദി,അൻപേ ശിവം,ഹേ റാം,വിശ്വരൂപം എന്നീ സിനിമകൾക്ക് ഒരു കാ‍ഴ്ചപ്പാടുണ്ട്.ഞാൻ രാഷ്ട്രീക്കാരനാകുമോ എന്ന ചോദ്യത്തോട് എനിക്കുളള ഉത്തരം എനിക്ക് എപ്പോ‍ഴും രാഷ്ട്രീയമുണ്ട് എന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close