NewsWorld

നഗ്‌നരായിരിക്കുമ്പോള്‍ നാം പ്രകൃതിയോട് കൂടുതല്‍ അടുക്കുന്നു: പാരീസ് ജാക്‌സണ്‍

തന്റെ സ്വാതന്ത്രം തന്റെ സ്വാതന്ത്രമാണ്, പ്രകൃതിയുമായി ഏറ്റവുമടുക്കുന്നതും നഗ്‌നരായിരിക്കുമ്‌ബോഴാണ്.. പറയുന്നത് മറ്റാരുമല്ല വിശ്വപ്രശസ്ത പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ മകള്‍ പാരീസ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ടോപ് ലെസ് ചിത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത ജാക്‌സണ്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച ചിത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കരുതെന്നും വിവസ്ത്രയായിരിക്കുമ്‌ബോള്‍ താന്‍ തന്റെ സൗന്ദര്യം ആസ്വദിക്കുന്നുവെന്നും ജാക്‌സന്‍ പറയുന്നു.

‘നിങ്ങള്‍ കറുത്തതോ അതോ വെളുത്തതോ ആയിക്കോട്ടെ, തടിച്ചതോ മെലിഞ്ഞതോ ആകട്ടെ, ശരീരത്തില്‍ നിറയെ പാടുകള്‍ ഉണ്ടാകട്ടെ, ഒരേയൊരു കാര്യം മനസിലുറപ്പിച്ചോളൂ, മനുഷ്യ ശരീരം മനോഹരമാണ്’. പരിഹാസങ്ങളെ ഭയക്കുന്നില്ല, നഗ്‌നതയെ ആഘോഷിക്കുമെന്നും പാരീസ് ജാക്‌സണ്‍ വ്യക്തമാക്കി.

‘നഗ്‌നമായ പാദങ്ങള്‍ മണ്ണില്‍ സ്പര്‍ശിക്കുമ്‌ബോഴും ശരീരത്തില്‍ സൂര്യ രശ്മി പതിക്കുമ്‌ബോഴും ഒരാനന്ദമുണ്ട്. അതെനിക്കാസ്വദിക്കണം. എന്റെ പാതയാണിത്. അവിടെ എന്നെ പിന്തുടരാന്‍ ആരോടും താനാവശ്യപ്പെട്ടിട്ടില്ല’ പാരിസ് പറയുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close