KeralaNEWS

മമ്മൂക്ക,സഹപാഠികൾക്കൊപ്പം, ചിത്രങ്ങൾ വൈറൽ

മമ്മൂക്ക,സഹപാഠികൾക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങൾ വൈറൽ

മലയാള സിനിമയുടെ നിത്യയൗവ്വനം എന്ന് വിശേഷിപ്പിക്കുന്നത് മമ്മൂട്ടിയെ ആണ്. കാലം എത്ര കഴിഞ്ഞാലും പ്രായം കൂടാത്ത ഒരു അത്ഭുതമായാണ് മലയാളി പ്രേക്ഷകർ മമ്മൂട്ടിയെ കാണുന്നത് പോലും. അതുപോലെ തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായികൊണ്ടിരിക്കുന്ന ഒരു ചിത്രത്തിനു പിന്നാലെ വരുന്ന പ്രതികരണങ്ങൾ.

കൂട്ടുകാർക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. എഡിറ്റിംഗ് ആരും കാണണ്ട’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നത്’, തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. എഴുപത് വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും പുതു തലമുറയെ പോലും ആകർഷിക്കുന്നത് ലുക്കിലും സ്റ്റൈലിലും ആണ് മമ്മൂട്ടി എത്തുന്നത്. ചില ഫോട്ടോഷൂട്ടുകളും ആരാധകരെ അമ്പരപ്പിച്ചിരുന്നു.

Back to top button
error: