NationalNews

അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ്, പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി

ഇ​സ്​ലാ​മാ​ബാ​ദ്: ഇ​ന്ത്യ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി. ഇ​ന്ത്യ​ന്‍ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ജെ.​പി സിം​ഗി​നെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ ഇ​ന്ത്യ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ വെ​ടി​വ​യ്പ് നടത്തുകയാണെന്നാണ് പാ​ക്കി​സ്ഥാ​ന്റെ ആ​രോ​പ​ണം. ട​ന്‍​ഡാ​ര്‍, സ​ബ​സ്കോ​ട്ട്, ഖു​റാ​ത്ത, ബ​രോ​ണ്‍, ബ​ഗ്സ​ര്‍, ഖ​ഞ്ജ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ത്യ വെ​ടി​വ​യ്പ് ന​ട​ത്തു​ന്നുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

 
അതേസമയം ജ​മ്മു​കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ വ്യാ​ഴാ​ഴ്ച നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ര​ജൗ​രി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍ അ​ട​ച്ചു. സി​വി​ലി​യ​ന്‍ പ്ര​ദേ​ശ​ത്ത് പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് പ​ട്ടാ​ളം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പാ​ക് ഷെ​ല്ലിം​ഗി​ല്‍ അ​ക്ത​ര്‍​ബി എ​ന്ന 35 കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ഭര്‍​ത്താ​വ് ഹ​നീ​ഫി​നു പ​രി​ക്കേ​റ്റു.ഇ​ന്ത്യ​ന്‍ സേ​നാ ​പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ പാ​ക് സൈ​ന്യം ചെ​റി​യ യ​ന്ത്ര​ത്തോ​ക്കു​ക​ള്‍ ഉ​പയോ​ഗി​ച്ചു വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി​രോ​ധ​വ​ക്താ​വ് അ​റി​യി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close