MovieNEWS

ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രെണ്ടകം’; വൈറലായി ടീസര്‍

തമിഴിലും മലയാളത്തിലുമായി ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് രെണ്ടകം അഥവാ ഒറ്റ്. ഒരേസമയം രണ്ട് ഭാഷകളിലായി ചിത്രീകരിക്കുകയായിരുന്നു. തൊണ്ണൂറ് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബയ്, ഗോവ, മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങിലായിരുന്നു ഷൂട്ടിംഗ്.

ചാക്കോച്ചന്റെ ആദ്യ തമിഴ്ചിത്രംകൂടിയാണിത്. ചാക്കോച്ചന്‍തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. അരവിന്ദ്‌സ്വാമികൂടി ചേരുമ്പോള്‍ തമിഴകത്ത് വലിയ സ്വീകരണമാണ് പ്രതീക്ഷിക്കുന്നത്. നടന്‍ ആര്യയും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്.

ടീസറില്‍നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ചാണെങ്കില്‍ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ദാവൂദും ചാക്കോച്ചന്റെ കഥാപാത്രം കിച്ചുവുമാണ്. ഡാര്‍ക്ക് സിനിമയുടെ സൂചനകളാണ് ആദ്യ ടീസറുകള്‍ നല്‍കുന്നതെങ്കിലും ഇതൊരു പ്ലസന്റ് സിനിമയായിരുക്കുമെന്ന് നിര്‍മ്മാതാവ് സാക്ഷ്യപ്പെടുത്തുന്നു.

Back to top button
error: