KeralaLead NewsNEWS

കൊച്ചിയില്‍ കൂട്ട വാഹനാപകടം; കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ചു

കൊച്ചിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

ബസിനുള്ളിലുണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. അടുത്ത് സര്‍വ്വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. സ്ഥിരമായി ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് ഇത്.

Back to top button
error: