News

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിഅറേബ്യ സന്ദര്‍ശിക്കുന്നു. ഈ സന്ദര്‍ശനം അറബ് ലോകവും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനുശേഷം സൗദിഅറേബ്യയിയിലേക്കുള്ള ട്രംപിന്റെ പ്രഥമ ഔദ്യോഗിക യാത്രയാണിത്. ട്രംപിന്റെ സൗദി സന്ദര്‍ശനം ചരിത്രസംഭവമാകുമെന്നു വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ആന്‍ഡ്രൂ ബീറ്റി പറഞ്ഞു. തിയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്തുതന്നെ ഇത് ഉണ്ടാവുമെന്നാണ് കരുതുന്നു.

 

സൗദി ഭരണനേതൃത്വവും ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ട്രംപിന്റെ സന്ദര്‍ശനത്തെ കാണുന്നത്. അറബ് രാജ്യങ്ങളും രാഷ്ട്രീയ നിരീക്ഷകരും ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ മാസം അവസാനം ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close