Movies

ദുൽഖർ സൽമാന് പെൺകുഞ്ഞ്

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുട്ടി പിറന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ ദുല്‍ഖറാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.

 

ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ദുല്‍ഖര്‍ നായകനായ സിഐഎ ഇന്ന് തീയറ്ററുകളില്‍ എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close