Life

ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം ഇമാന്‍ അഹ്മദ് അബുദാബിയിലേക്ക്

മുംബൈ:ലോകത്ത ഏറ്റവും തടിയുള്ള വനിതയായ ഇമാന്‍ അഹ് മദ് ഇന്ത്യ വിടുന്നു. അബുദാബിയിലേക്കാണ് ഈജിപ്ഷ്യന്‍ പൗരയായ ഇമാന്‍ പോകുന്നത്. പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായാണ് ഇമാന്‍ മുംബൈയിലെത്തിയത്.

കാര്‍ഗോ വിമാനത്തിലാണ് ഇമാന്‍ മുംബൈയിലെത്തിയത്. എന്നാല്‍ അബുദാബിയിലേക്ക് പോകുന്നത് യാത്രാക്കാരിയായാണ് എന്ന പ്രത്യേകതയുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയിലാണിപ്പോള്‍ ഇമാന്‍. ഡോക്ടര്‍ അപര്‍ണ ഭാസ്‌കറിന് കീഴിലാണ് ചികിത്സ.

ചികിത്സയ്ക്ക് എത്തുമ്പോള്‍ 500 കിലോ ആയിരുന്നു ഇമാന്റെ ഭാരം. മടങ്ങുന്നതാവട്ടെ 176.6 കിലോ മാത്രം ഭാരമായി. അബുദാബിയിലെ ബൂര്‍ജീല്‍ ആശുപത്രിയിലായിരിക്കും തുടര്‍ ചികിത്സ. ഇവിടുത്ത ഡോക്ടര്‍മാര്‍ മുംബൈയിലെത്തി ഇമാന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി. കഴിഞ്ഞമാസം ഇമാദിന്റെ വയര്‍ ചുരുക്കാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ വയര്‍ മൂന്നിലൊന്നായി കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതില്‍ കുറവുവരുത്താനും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close