KeralaNEWS

എളുപ്പത്തിൽ ഉണ്ടാക്കാൻ കിടിലൻ ക്രിസ്മസ് കേക്കും കൈതചക്ക വൈനും

ഡിസംബർ എന്ന് പറയുമ്പോഴേ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് ക്രിസ്മസ് കേക്കാണല്ലോ.ഈ ക്രിസ്മസിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി ക്രിസ്മസ് കേക്കിന്റെയും അതോടൊപ്പം പൈനാപ്പിൾ വൈൻ എങ്ങനെ ഉണ്ടാക്കാം എന്നതിന്റെയും വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ക്രിസ്മസ് കേക്ക്- വേണ്ട ചേരുവകൾ
കറുത്ത മുന്തിരിങ്ങ 150 ഗ്രാം
കിസ്മിസ് 100 ഗ്രാം
കറുത്ത ഈന്തപ്പഴം 50 ഗ്രാം നാരങ്ങാത്തൊലി 50 ഗ്രാം
ബ്രാൻഡി 1/4 കപ്പ്‌
വെണ്ണ 100 ഗ്രാം
വനസ്പതി അല്ലെങ്കിൽ മാർജറീൻ 150 ഗ്രാം
പൊടിച്ച പഞ്ചസാര 300 ഗ്രാം
മുട്ട വലുത് 5
മൈദ കാൽ കപ്പ്
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ ചെറിയഇനം റവ കാൽ കപ്പ്
കാൽ കപ്പ് പഞ്ചസാരയിൽ കാൽകപ്പ് തിളച്ച വെള്ളം തളിച്ചു കുറുക്കിയത് കാൽ കപ്പ്
തീരെ പൊടിയായി ചുരണ്ടിയ ചെറുനാരങ്ങാത്തൊലി അര ടീസ്പൂൺ വാനില എസൻസ് ഒരു ടീസ്പൂൺ
തീരെ പൊടിയായരിഞ്ഞ പറങ്കിയണ്ടി കാൽക്കപ്പ്
ബദാം എസൻസ് രണ്ടുതുള്ളി
കേക്ക് മുറിക്കുമ്പോൾ ഒട്ടും പൊടിയാതിരിക്കാൻ പഴങ്ങൾ എല്ലാം തീരെ പൊടിയായി അരിയുക ഇവ ബ്രാൻഡിൽ കുതിർത്ത് രണ്ടുദിവസം ഭരണിയിൽ മൂടിക്കെട്ടി വയ്ക്കണം. വെണ്ണയും വനസ്പതി അല്ലെങ്കിൽ മാർജറീൻ ചേർത്ത് മയപ്പെടുത്തുക. പിന്നീട് പഞ്ചസാര ചേർത്ത് ഒന്നുകൂടി തേച്ച് മയപെടുത്തണം. അതിനുശേഷം മുട്ടയുടെ ഉണ്ണി ഓരോന്നായി ചേർത്ത് മയപ്പെടുത്തുക. പിന്നീട് മൈദയും ബേക്കിങ് പൗഡറും ചേർത്ത് കുറേശ്ശെ ചേർത്ത് തേക്കണം. ഇടയ്ക്കിടെ റവയും ചേർത്തു തേക്കണം പഞ്ചസാര പെട്ടെന്ന് കരിഞ്ഞു കയ്പുരസം വരാതെ സൂക്ഷിക്കുക. കറുപ്പുനിറമുള്ള സിറപ്പാക്കുക സിറപ്പ് ശരിക്കും തണുത്ത കഴിഞ്ഞ് കേക്ക് മാവിൽ ഒഴിക്കണം. മുട്ടയുടെ വെള്ള പതച്ച് കേക്ക് കൂട്ടിൽ ഒഴിച്ച് മത്തുകൊണ്ട് കുറെ ഏറെ നേരം തേക്കുക. പിന്നീട് ചെറുനാരങ്ങാത്തൊലി ചേർത്ത് ശരിക്കും തേച്ച് വാനില എസൻസും ചേർക്കുക. അവസാനം പഴങ്ങൾ കട്ടകെട്ടാതെ കുറെ ചേരുവയും ചേർത്ത് കൈകൊണ്ട് യോജിപ്പിച്ച് പുരട്ടി വച്ചിരിക്കുന്ന പറങ്കി അണ്ടിയും വിതറി ഇളക്കി 6 മണിക്കൂർ വയ്ക്കുക.
കടലാസ് വെട്ടിയിട്ട പാത്രങ്ങളിൽ കേക്കുക്കൂട്ട് ആക്കി 300 ഡിഗ്രി ചൂടിൽ സാവധാനം ബേക്ക് ചെയ്യുക പിറ്റേദിവസം പാത്രങ്ങളിൽ നിന്ന് കടലാസോകൂടി കേക്ക് ഇളക്കിയെടുത്ത് ഒരു വലിയ പാത്രത്തിൽ ആക്കി ആ പാത്രത്തിന്റെ വായ തോർത്തുകൊണ്ട് കെട്ടി 10 ദിവസം വയ്ക്കുക. നല്ല മയം വരുമ്പോൾ ഉപയോഗിക്കാം.
കൈതച്ചക്ക വൈൻ -വേണ്ട ചേരുവകൾ
കൈതച്ചക്ക തൊലിയും ദശയും കുഞ്ഞിയും കൂടി ചെറുതായരിഞ്ഞത് രണ്ട് കിലോ
പഞ്ചസാര രണ്ട് കിലോ
വെള്ളം 20 കപ്പ്
യീസ്റ്റ് 2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകൾ ഒരുമിച്ച് ചേർത്ത് തിളപ്പിച്ച് വാങ്ങുക. ചെറുചൂടുള്ളപ്പോൾ യീസ്റ്റ് കലക്കി ചേർക്കണം. പിന്നീട് നല്ല പിരിയടുപ്പുള്ള ഭരണിയിൽ ഒഴിച്ച് അടച്ചുവയ്ക്കുക. 22 ദിവസം കഴിയുമ്പോൾ അഞ്ചാറ് മടക്കുള്ള കനംകുറഞ്ഞ തുണിയിൽ അരിച്ച് വീണ്ടും ഭരണിയിൽ ഒഴിക്കണം. ഞെക്കിപ്പിഴിയരുത്. വീണ്ടും 22 ദിവസം കഴിയുമ്പോൾ ഈ വൈൻ ഉപയോഗിക്കാം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിച്ചാൽ കൂടുതൽ സ്വാദിഷ്ടമായിരിക്കും.

Back to top button
error: