IndiaLead NewsNEWS

അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് സിഡിസി തിങ്കളാഴ്ച അറിയിച്ചു. ബ്രിട്ടനിലാണ് ആഗോളതലത്തില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിലവില്‍ 12 പേര്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ച് മരിച്ചിട്ടുണ്ട്. 104 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളതെന്ന് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

Back to top button
error: