IndiaNEWS

ചൈനയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് മരണം : നിരവധി പേര്‍ക്ക് പരിക്ക്

ബെയ്ജിങ് : ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു.നിരവധി പേർക്ക് പരിക്ക്. എസ്‌കോവിലെ എക്‌സ്പ്രസ്‌വേ മേല്‍പ്പാലമാണ് ശനിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്.

അറ്റകുറ്റപ്പണികൾക്കിടയിൽപാലത്തിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു.ആ സമയം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് ട്രക്കുകള്‍ താഴേക്ക് പതിച്ചതാണ് മരണങ്ങള്‍ക്ക് കാരണമായത്.

Back to top button
error: