KeralaNEWS

5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ കേരള സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് ഇതാണ്..

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കേരളത്തിലെ ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും.കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കാരുണ്യ ഇൻഷുറൻസ് പദ്ധതിയുമായി ചേർത്താണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്.സർക്കാർ ആശുപത്രികൾക്ക് പുറമേ അനവധി പ്രൈവറ്റ് ആശുപത്രികളിലും കാരുണ്യ പദ്ധതിയുടെ സേവനം ജനങ്ങൾക്ക് ലഭിക്കുന്നതാണ്. 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്നവർക്ക് ആയിരിക്കും പക്ഷെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
 ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇങ്ങനെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇയൊരു പദ്ധതി വഴി ലഭിക്കുന്നത്.
സമഗ്ര ഇൻഷുറൻസ് പദ്ധതികൾ, ആർ എസ് ബി വൈ പദ്ധതി  തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചുകൊണ്ടിരുന്ന എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക ജാതി സെൻസസ് അടിസ്ഥാനത്തിൽ ആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കത്ത് ലഭിച്ചവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സാക്ഷ്യപത്രം ഹാജരാകാത്തവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.

Back to top button
error: