KeralaNEWS

ക്രിസ്മസ് രാവുകള്‍ക്ക് സംഗീതമേകി, അന്നും ഇന്നും പ്രിയപ്പെട്ട ചില ഗാനങ്ങള്‍

ക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഒഴുകിവരുന്ന ഗാനമാണ് ജിംഗിൾ ബെൽസ്.1857-ലാണ് ഈ ഗാനം എഴുതപ്പെട്ടത്.സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന ഗാനം1818- ലാണ്  രചിക്കപ്പെട്ടത്.ജർമ്മനിയിൽ രചിക്കപ്പെട്ട ഈ ഗാനം ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ഒരു ക്രിസ്മസ് ഗാനം കൂടിയാണ്.മലയാളത്തിൽ, ‘ശാന്തരാത്രി, തിരുരാത്രി’ എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റിൽ നിന്ന് വന്നതാണ്. ‘വീ വിഷ് യു എ മെറി ക്രിസ്മസ്’ എന്ന ഗാനം16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ഒരു ഗാനമാണ്.ഈ ഗാനത്തിന് പിന്നണിയിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും അജ്ഞാതമാണ്.പുരാതനമായ ഇംഗ്ലീഷ് കരോൾ ഗാനമാണ് ‘വീ വിഷ് യു എ മെറി ക്രിസ്മസ്’. വിക്ടോറിയൻ കാലഘട്ടത്തിൽ ക്രിസ്മസ് രാത്രികളിൽ കുട്ടികൾ വീടുകൾ തോറും കയറി ഇറങ്ങി കരോൾ പാടുമ്പോൾ പ്രധാനമായി ആലപിച്ചിരുന്ന പാട്ടുകളിൽ ഒന്നാണ് ഇത്. 

 

ഇതേപോലെ
ക്രിസ്മസുമായ ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്, പലഭാഷകളിലും. പലഗാനങ്ങളും കാലാതീതമായി ഇന്നും ക്രിസ്മസ് രാവുകളിൽ കേൾക്കാറുണ്ട്. അങ്ങനെയുള്ള ചില മലയാള ക്രിസ്മസ് ഗാനങ്ങൾ ഏതൊക്കെയെന്ന് നമുക്കൊന്നു നോക്കാം.
*കാലിത്തൊഴുത്തിൽ പിറന്നവനേ...

സായൂജ്യം(1979) എന്ന സിനിമയിലെ  ‘കാലിത്തൊഴുത്തിൽ പിറന്നവനേ…’എന്ന ഗാനം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായാണ് കരുതപ്പെടുന്നത്. നാലു പതിറ്റാണ്ടിനു ശേഷവും ഹിറ്റ്ചാർട്ടിൽ ഒന്നാമതുള്ളതും ഈ ഗാനമാണ്.കുളിരാർന്ന ക്രിസ്മസ് രാത്രിയിലേക്ക് ഈ ഗാനം നമ്മെ നയിക്കുന്നു. ഇത്ര ഹൃദ്യമായ പ്രസന്റേഷൻ മലയാളത്തിൽ മുൻപോ പിൻപോ ഒരു ഭക്തിഗാനത്തിനു കിട്ടിയിട്ടുമില്ല….

 

*യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..
തരംഗിണി പുറത്തിറക്കിയ സ്നേഹപ്രതീകം എന്ന കാസറ്റിലേതാണ് ഈ ഗാനം. എ.ജെ ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്.ക്രിസ്മസ് രാത്രിയുടെ മനോഹാരിത പറയുന്ന ഈ ഗാനം എക്കാലത്തെയും നിത്യഹരിത ക്രിസ്മസ് കരോൾ ഗാനങ്ങളിൽ ഒന്നാണ്.
*ശാന്തരാത്രി, തിരുരാത്രി 
സൈലന്റെ നൈറ്റ്, ഹോളി നൈറ്റ്’ എന്ന അതിപ്രശസ്തമായ കരോൾ ഗാനത്തിൽ നിന്നാണ് ശാന്തരാത്രി, തിരുരാത്രി എന്ന ഗാനത്തിന്റെ പിറവി. 1979ൽ തുറമുഖം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം രചിക്കപ്പെട്ടത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകിയത് എം.കെ. അർജുനനനാണ്.ജോളി എബ്രഹാമും സംഘവും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
 
*കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ, താഴെ പുൽതൊട്ടിലിൽ രാജരാജൻ മയങ്ങുന്നു’, വരികളിൽ വാത്സല്യവും നിറച്ചു വെച്ചൊരു ഗാനമാണ് ഇത്.യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന ഗാനം ഉൾപ്പെടുത്തിയ സ്നേഹപ്രതീകം കാസറ്റിൽ തന്നെയാണ് ഈ ഗാനവും ഉണ്ടായിരുന്നത്. സുജാതയാണ്  ഗാനം പാടിയിരിക്കുന്നത്. 1986ൽ തരംഗിണി ഇറക്കിയ സ്നേഹ പ്രതീകം എന്ന ക്രിസ്മസ് ആൽബം അതിലെ പാട്ടുകൾ കൊണ്ട് ഇന്നും ശ്രദ്ധേയമാണ്.

*ദൈവം പിറക്കുന്നു മനുഷ്യനായി ബേത്ല ഹേമിൽ…
സ്നേഹപ്രവാഹം എന്ന കാസറ്റിനു വേണ്ടി ജോസഫ് പാറാംകുഴി എഴുതിയ ഗാനം. ഫാദർ ജസ്റ്റിൻ പനയ്ക്കലാണ് സംഗീതം നൽകിയത്. യേശുദാസ് പാടിയ ഈ ഗാനം ഗ്രാമങ്ങളിലെ ക്രിസ്മസ് കരോളുകളിൽ സജീവമാണ്.
*ദൂരെ നിന്നും ദൂരെ ദൂരെ നിന്നും…
തരംഗിണി പുറത്തിറക്കിയ സ്നേഹപ്രതീകം കാസറ്റിലെ മറ്റൊരു മനോഹരമായ ഗാനമാണ് ഇത്. എ ജെ ജോസഫ് രചനയും സംഗീതവും നിർവഹിച്ച് കെ ജെ യേശുദാസ് പാടിയ ഈ ഗാനം ഇന്നു പോപ്പുലർ ഗാനമാണ്.
പുൽക്കുടിലിൽ കൽതൊട്ടിലിൽ
മറിയത്തിൻ പൊൻമകനായ്…
പണ്ടൊരുനാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മദിനം…
ഒരുമണ്ണിലെ ഇടയiന്‍-മാരേ
പടുവിണ്ണിലെ മാലാഖകളേ
പാടും കമ്പിയും കിന്നരവും താളവുമായ്…..

യഹൂദന്മാരുടെ രാജാവേ

നീ പിറന്നനാൾ സന്തോഷ നാൾ..
പ്രഭുക്കന്മാരുടെ പ്രഭുവിയി നീ
ജാതം ചെയ്തത് പുൽക്കൂട്ടിൽ…..തുടങ്ങി അന്നുമിന്നും ജനങ്ങളുടെ ചുണ്ടിലും ഹൃദയത്തിലും ഇടം നേടിയ ഇങ്ങനെ എത്രയെത്ര കരോൾ ഗാനങ്ങൾ!
പാരിലെങ്ങും നക്ഷത്രം വിളങ്ങുകയും മനസ്സില്‍ മഞ്ഞുപെയ്യുകയും സിരകളില്‍  സ്തുതിഗീതമുയരുകയും ചെയ്യുന്ന ക്രിസ്മസ് കാലം മലയാളത്തിന്റെ കാലങ്ങളായുള്ള ശീലങ്ങളിലൊന്നാണ്.അവിടെ സംഗീതം തേന്‍ നിലാവായി പെയ്തുവീഴുന്നതും സ്വാഭാവികം.

Back to top button
error: