IndiaNEWS

അബുദാബിയുടെ രണ്ടാമത്തെ ‘അബു’വും  യാത്രയായി; വിസ്മയമായി ഇന്നും യുഎഇ

ധുനിക യുഎഇയുടെ സ്ഥാപകനും അബുദാബി ഭരണാധികാരിയുമായിരുന്ന
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാനോടൊപ്പം ചേർന്ന് അബുദാബിയെ ഇന്നത്തെ അബുദാബിയാക്കിയ ഡോ. അബ്ദുല്‍റഹ്മാന്‍ മഖ്ലൂഫ് (98 ) അന്തരിച്ചു. ഷെയ്ഖ് സായിദിനൊപ്പം ഖസര്‍ അല്‍ ബറില്‍ ഇരുന്നാണ് ഇദ്ദേഹം അബുദാബി നഗരത്തെ ഒരുക്കിയത്. ഈജിപ്തുകാരനായ ഡോ. മഖ്ലൂഫ് കെയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്ന് വാസ്തുശില്‍പ്പത്തില്‍ ബിരുദവും ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുള്ള ആളാണ്.1968 ഒക്ടോബറിലാണ് ആദ്യമായി അബുദാബിയിൽ എത്തുന്നത്.
 
ദീർഘ വീക്ഷണത്തോടെ അബുദാബി നഗരത്തെ ഒരുക്കിയ ഷെയ്ഖ് സായിദ് മുൻകൈ എടുത്തായിരുന്നു യുഎഇയുടെ രൂപീകരണവും.1968 ൽ സാമന്ത രാജ്യങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ച് തിരിച്ചുപോക്ക് ബ്രിട്ടൻ പ്രഖ്യാപിച്ച അതേവർഷം തന്നെയാണ് ബ്രിട്ടീഷ് സാമന്ത രാജ്യങ്ങളുടെ ഫെഡറേഷൻ എന്ന ആശയം അബുദാബിയും മുന്നോട്ടു വയ്ക്കുന്നത്.ഇറാന്റെ എതിർപ്പിനെ മറികടന്നായിരുന്നു ഇത്.
 
 അങ്ങനെയാണ് ദുബായിലെ യൂണിയൻ ഹൗസ് എന്നറിയപ്പെടുന്ന അൽദിയാഫ പാലസിൽ 1971 ഡിസംബർ രണ്ടിന് യുണൈറ്റഡ് അറബ് എമിറേറ്റിന്റെ പിറവി. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖ്‌വൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റാണ് ആദ്യം യൂണിയനിൽ അംഗമായത്.തൊട്ടടുത്ത വർഷം ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നു.
രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ(അബുദാബി) നേതൃപാടവമായിരുന്നു യൂണിയൻ യാഥാർഥ്യമാക്കിയതിനു പിന്നിൽ. ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ(ദുബായ്) അകമഴിഞ്ഞ പിന്തുണയും ഈ നീക്കത്തിനുണ്ടായി. പ്രഥമ പ്രസിഡന്റായി ഷെയ്ഖ് സായിദും പ്രഥമ പ്രധാനമന്ത്രിയായി ഷെയ്ഖ് റാഷിദും നിയമിതരായി.
സംസ്‌കാരത്തിൽനിന്നും പൈതൃകത്തിൽനിന്നും ലഭിച്ച കരുത്തുമായി ഈ പ്രദേശം ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. സാഹോദര്യത്തിൽ, സഹവർത്തിത്വത്തിൽ, വികസനത്തിൽ, സ്ത്രീ സുരക്ഷയിൽ, ശിശുസൗഹൃദത്തിൽ, സാമ്പത്തികവളർച്ചയിൽ, സാമൂഹ്യപുരോഗതിയിൽ… അങ്ങനെ എല്ലാ രംഗത്തും. മറ്റ് അറബ് – ഏഷ്യൻ രാജ്യങ്ങൾക്ക് മുമ്പേ നടന്ന് ആധുനിക  ലോകത്തിനു തന്നെ വിസ്‌മയമാണ് ഇന്ന് യുഎഇ.ലോകത്തിലെ പല രാജ്യങ്ങൾക്കും സ്വപ്നം കാണാൻപോലും പറ്റാത്ത മരുഭൂമിയിലെ വിസ്മയം !

Back to top button
error: